ആലപ്പുഴ: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ടെങ്കിലും മൂന്നാം തവണയും ഇടതു മുന്നണിക്ക് അധികാരം ലഭിക്കില്ലെന്നതാണ് തന്റെ വിലയിരുത്തലെന്ന് മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെപിന്തുണച്ചുള്ള പ്രസ്താവന സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ......
ആലുവാ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ കണ്ട 22 വയസ്സുള്ള ദീപക് ഹാൻസ് എന്ന ഒറീസ്സാ സ്വദേശിയിൽ നിന്നും
2 കിലോ കഞ്ചാവുമായി ആർ. പി എഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായി.
ആർ പി എഫ്
ക്രൈം ഇന്റെലിജൻസ്, ആർ പി എഫ് ആലുവ, എക്സൈസ് ആലുവാ എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ......
ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ ചെങ്ങന്നൂരിനോടുള്ള വികസന വിരുദ്ധയ്ക്കെതിരെയും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനോടും ശബരിമല ഇടത്താവളത്തോടുമുള്ള അവഗണനയ്ക്കുമെതിരെ എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സമരം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി ആർ സന്ദീപ് അധ്യക്ഷനായി.
എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ, നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ്,
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ, എം ശശികുമാർ, ആർ രാജേഷ്, ഗിരീഷ് ഇലഞ്ഞിമേൽ, പി എം ശെൽവരാജ്, പുഷ്പലത മധു, ജെയിംസ് ശമുവേൽ,
മോഹൻ കൊട്ടാരത്തു പറമ്പിൽ, ജി ഹരികുമാർ, ടി കെ ഇന്ദ്രജിത്ത്, രാജു താമരവേലിൽ, ആർ പ്രസന്നൻ, ടിറ്റി എം വർഗീസ്, ടി സി ഉണ്ണികൃഷ്ണൻ. ......
ചെങ്ങന്നൂർ. 2025 - 26 വർഷത്തെ വാർഷിക പദ്ധതി നിർവഹണത്തിൽ ഇനിയും 10 ദിവസം ബാക്കി നിൽക്കെ 68. 23% ഓടെ സംസ്ഥാനതലത്തിൽ ഒന്നാമത് ആയി ചെങ്ങന്നൂർ നഗരസഭ.......
ചെങ്ങന്നൂർ: പരിസ്ഥിതി സംരക്ഷണ ഫോറം- വേണാടു ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ജനവാസ മേഖലയിൽ അശ്രദ്ധമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും, നിക്ഷേപിക്കുന്നതിനുമെതിരെ ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി
പാണ്ടനാട്
മിത്രമഠം ജങ്ഷനിൽ രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടു
വിശദീകരണ യോഗം നടത്തി.
യോഗത്തിൽ ഫോറം പ്രസിഡൻ്റ് ചങ്ങരത്തു രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരി, അടിമുറ്റത്തു മഠം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്പഞ്ചായത്തു മെമ്പർ കെ.ബി.യശോധരൻ,
ഡോ. ......
ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ ചെങ്ങന്നൂരിനോടുള്ള വികസന വിരുദ്ധയ്ക്കെതിരെയും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനോടും ശബരിമല ഇടത്താവളത്തോടുമുള്ള അവഗണനയ്ക്കുമെതിരെ എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴം രാവിലെ 10 ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടക്കും. ധർണ്ണ സമരം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യും. ......
ആലപ്പുഴ ജില്ലയിലെ കോൺഗ്രസിൽ കൂട്ടരാജി. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയെന്നാരോപിച്ചാണ് നേതാക്കളും പ്രവർത്തകരും രാജിവെച്ചത്. കോൺഗ്രസ് നേതാവ് സജി ജോസഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ......
ചെങ്ങന്നൂർ: ചിന്മയ മിഷന്റെ 75-ാം വാർഷികം ചിന്മയ അമൃതോത്സവം ആയി ഒരു വർഷം നീളുന്ന ആദ്ധ്യാത്മിക പരിപടികളോടെ ആഘോഷിക്കും. സ്വാമി ചിന്മയാനന്ദൻ്റെ ആശയങ്ങൾ ഭാരതത്തിൽ ഉടനീളം പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ......
ആലപ്പുഴ:പെരുമ്പളം ഗ്രാമത്തിന്റെ ചരിത്ര വഴിയിലൂടെ സഞ്ചരിക്കുന്ന 'ഗോഡ്സ് ഓൺ ഐലന്റ്' എന്ന ഡോക്യുമെന്ററിചിത്രീകരണം പെരുമ്പളത്തും , സമീപ പ്രദേശത്തുമായി പൂർത്തിയായി.ദ്വീപ് ജനതയുടെ അതിജീവനമാണ് ചിത്രം പറയുന്നത്. നാടിന്റെ സംസ്ക്കാരം, ഭൂപ്രകൃതി, പരിസ്ഥിതി,ജനതയുടെ അതിജീവനം,അങ്ങനെ ഒരു ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് 'ഗോഡ്സ് ഓൺ ഐലന്റ്' പറയുന്നതെന്ന് ചിത്രത്തിന് രചനയും സംവിധാനവും നിർവ്വഹിച്ച പി.ആർ. ......